ഞാനാം ഊഷര ഭൂവില്‍ നീ ഒരു
ചെറുമാഴയായി പൊഴിയൂ കവിതേ
ആ മഴ ഒരു പുഴയാകെട്ടെ
പാരിടമെന്നും നനയട്ടെ......
അക്ഷര മലരുകള്‍ പൂക്കും വനിയില്‍
കവിതത്തേനുകള് ഊറട്ടെ
ആസ്വാദകരാം തേന്‍ വരിവണ്ടുകള്‍
തേന്‍ നുകരാനായ് പോരെട്ടെ
അക്ഷരമഗ്നികള് ആകട്ടെ
ആശയം പടവാളാകട്ടെ
എന്റെ വികാരവിചാരങ്ങളുടെ
പടനിലമായിത്തീരട്ടെ
നീതി ജയിക്കാ നുതാകട്ടെ
അനീതി ഹനിക്കാന്‍ കഴിയട്ടെ
പാവങ്ങളുടെ കണ്ണീര് ചാലുകള്‍
തുടച്ചു മാറ്റാന്‍ കഴിയട്ടെ
മായാജാലക്കഥകള് പറയാന്‍
അക്ഷരജാലം തീര്‍ത്തീടാന്‍
എന്നുമെനിക്ക് കഴിയട്ടെ
അക്ഷരദേവീ കനിയേണെ
1 അഭിപ്രായം:
"അക്ഷരമഗ്നികള് ആകട്ടെ
ആശയം പടവാളാകട്ടെ
എന്റെ വികാരവിചാരങ്ങളുടെ
പടനിലമായിത്തീരട്ടെ
നീതി ജയിക്കാ നുതാകട്ടെ
അനീതി ഹനിക്കാന്‍ കഴിയട്ടെ
പാവങ്ങളുടെ കണ്ണീര് ചാലുകള്‍
തുടച്ചു മാറ്റാന്‍ കഴിയട്ടെ"
ഇത് എല്ലാം ചെയ്യണം എന്ന് വിചാരിക്കും എന്നാല്‍ എഴുത്തിന്റെ ലോകത്തും ഇന്ന് നടക്കുനത് തൊഴുത്തില്‍ കുത്തും പ്രശസ്തിക്ക് വേണ്ടി ഉള്ള കിട മത്സരവും അല്ലെ? അത് കാരണം എല്ലാരും വന്ന ഉദേശം മാര്‍ക്കും. എന്നാല്‍ ഇന്ന് നമുക്ക് വേണ്ടത് അക്ഷരം അഗ്നി ആക്കാന്‍ കഴിയുന്ന എഴുത്തുകാരെ തന്നെ ആണ്... എന്നാല്‍ അങ്ങനെ ഉളളവര്‍ വിരലില്‍ എന്നവുന്നവര്‍ മാത്രം... ബാക്കി എല്ലാം പത്മശ്രീ ലക്ഷ്യമാക്കി എഴുതുന്നവര്‍ ആണ് എന്ന് തോന്നുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ