7/25/2012

അന്ധകാരം

      
ആരോടും മിണ്ടാതെ ഒരു വാക്കും ചൊല്ലാതെ
എങ്ങോ പകല്‍ക്കിളി പാറിപ്പോയി
പകലോന്റെ സവിധത്തില്‍ പോയതാണോ
നമ്മുടെ ചെയ്തികള്‍ കണ്ടു മടുത്തിട്ടാണോ

താതന്‍ കംസനായ്‌ പിഞ്ചുമകളെ
കാലില്‍ പിടിച്ചു തറക്കടിച്ചു
അമ്മ മകന് ഐസ്ക്രീം കൊടുത്തു
അല്പം വിഷം കൂടി ചേര്‍ത്തിരുന്നു

കൂട്ടുകാര്‍ക്കൊപ്പം വന്ന മകന്നു
സദ്യ ഒരുക്കി  കൊടുത്തോരമ്മ
പിന്നെ പാതി വൃത്യം  കൂടി കൊടുക്കണം പോല്‍
മകനെ അടിച്ചു ബോധം കെടുത്തി
അമ്മയെ  പിച്ചി ചീന്തിപോലും

ഒന്നും അറിയാത്ത കാലത്ത് നമ്മെ
അല്ലലറിയാതെ പോറ്റി പക്ഷെ
അല്ലലവര്‍ക്ക് പിണഞ്ഞ നേരം
നമ്മള്‍ വൃദ്ധ സദനം പകുത്തു നല്‍കി

ഒക്കെയും കണ്ടു ഹൃദയം പൊട്ടി
പുതുമാരി പോലും പെയ്യാതായി
സൂര്യന്ടെ കണ്ണില്‍ അഗ്നി ജ്വലിക്കുന്നു
ഭൂമി തപിച്ചു വെടിച്ചു കീറുന്നു 
പകലുകള്‍ പൊട്ടിക്കരഞ്ഞുകൊണ്ട്
എങ്ങോ ഓടി ഒളിച്ചിടുന്നു


 

6 അഭിപ്രായങ്ങൾ:

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

ഇന്നത്തെ ലോകത്തിന്റെ അന്ധകാരം വളരെ കുറഞ്ഞ വരികളില്‍ കൂടി വളരെ നന്നായി അവതരിപ്പിച്ചു..

ആശംസകളോടെ ...

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

Add gadget for followers ..


മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു. താഴെ കൊടുക്കുന്ന ലിങ്കിലൂടെ ഗ്രൂപ്പിലേക്ക് ഒരു റിക്വസ്റ്റ് അയക്കുക.

Admin,
Malayalam Bloggers.

https://www.facebook.com/groups/malayalamblogwriters/doc/302918926471558/

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ആശംസകൾ

നല്ല അവതരണം

ആമി അലവി പറഞ്ഞു...

കവിത കൊള്ളാട്ടോ....ചില വരികള്‍ സിനിമ പാട്ടിനെ ഓര്മിപിച്ചു...ഇന്നു കേരളത്തില്‍ നടക്കുന്ന കാര്യങ്ങള്‍ കവിതയില്‍ പറയാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഇതിന്റെ മികവ്...

ajith പറഞ്ഞു...

ദൈവമെ...ഇത്തരം വാര്‍ത്തകള്‍ കാരണം പത്രം വായിക്കാറില്ല

പടപേടിച്ച് പന്തളത്ത് പോവാണ് ഞാന്‍.

Unknown പറഞ്ഞു...

nice