ആരോടും മിണ്ടാതെ ഒരു വാക്കും ചൊല്ലാതെ
എങ്ങോ പകല്‍ക്കിളി പാറിപ്പോയി
പകലോന്റെ സവിധത്തില്‍ പോയതാണോ
നമ്മുടെ ചെയ്തികള്‍ കണ്ടു മടുത്തിട്ടാണോ
താതന് കംസനായ് പിഞ്ചുമകളെ
കാലില്‍ പിടിച്ചു തറക്കടിച്ചു
അമ്മ മകന് ഐസ്ക്രീം കൊടുത്തു
അല്പം വിഷം കൂടി ചേര്‍ത്തിരുന്നു
കൂട്ടുകാര്‍ക്കൊപ്പം വന്ന മകന്നു
സദ്യ ഒരുക്കി കൊടുത്തോരമ്മ
പിന്നെ പാതി വൃത്യം കൂടി കൊടുക്കണം പോല്‍
മകനെ അടിച്ചു ബോധം കെടുത്തി
അമ്മയെ പിച്ചി ചീന്തിപോലും
ഒന്നും അറിയാത്ത കാലത്ത് നമ്മെ
അല്ലലറിയാതെ പോറ്റി പക്ഷെ
അല്ലലവര്‍ക്ക് പിണഞ്ഞ നേരം
നമ്മള് വൃദ്ധ സദനം പകുത്തു നല്കി
ഒക്കെയും കണ്ടു ഹൃദയം പൊട്ടി
പുതുമാരി പോലും പെയ്യാതായി
സൂര്യന്ടെ കണ്ണില്‍ അഗ്നി ജ്വലിക്കുന്നു
ഭൂമി തപിച്ചു വെടിച്ചു കീറുന്നു
പകലുകള്‍ പൊട്ടിക്കരഞ്ഞുകൊണ്ട്
എങ്ങോ ഓടി ഒളിച്ചിടുന്നു
7 അഭിപ്രായങ്ങൾ:
ഇന്നത്തെ ലോകത്തിന്റെ അന്ധകാരം വളരെ കുറഞ്ഞ വരികളില്‍ കൂടി വളരെ നന്നായി അവതരിപ്പിച്ചു..
ആശംസകളോടെ ...
Add gadget for followers ..
മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു. താഴെ കൊടുക്കുന്ന ലിങ്കിലൂടെ ഗ്രൂപ്പിലേക്ക് ഒരു റിക്വസ്റ്റ് അയക്കുക.
Admin,
Malayalam Bloggers.
https://www.facebook.com/groups/malayalamblogwriters/doc/302918926471558/
ആശംസകൾ
നല്ല അവതരണം
ഒന്നും അറിയാത്ത കാലത്ത് നമ്മെ
അല്ലലറിയാതെ പോറ്റി പക്ഷെ
അല്ലലവര്‍ക്ക് പിണഞ്ഞ നേരം
നമ്മള് വൃദ്ധ സദനം പകുത്തു നല്കി
ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ് വൃദ്ധമാതാപിതാകളെ വലിച്ചെറിയുന്ന ന്യൂ ജനറേഷന് സമൂഹം. കവിത നന്നായി അവതരിപ്പിച്ചു, അഭിനന്ദങ്ങള്‍ !!!!
കവിത കൊള്ളാട്ടോ....ചില വരികള്‍ സിനിമ പാട്ടിനെ ഓര്മിപിച്ചു...ഇന്നു കേരളത്തില്‍ നടക്കുന്ന കാര്യങ്ങള്‍ കവിതയില്‍ പറയാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഇതിന്റെ മികവ്...
ദൈവമെ...ഇത്തരം വാര്‍ത്തകള്‍ കാരണം പത്രം വായിക്കാറില്ല
പടപേടിച്ച് പന്തളത്ത് പോവാണ് ഞാന്‍.
nice
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ