7/29/2012

ഞാനും നീയും

സ്വപ്‌നങ്ങള്‍ ഉറങ്ങാത്ത വീട്ടില്‍
ഒരു സ്വപ്നാടകയായ് അലയുമ്പോള്‍
എന്റെ സ്വപ്നത്തിന്‍  നായകനായവനെ
എന്റെ ജീവന്റെ നായകനെ

മോഹങ്ങള്‍ ഉറങ്ങാത്ത വീട്ടില്‍
ഒരു മോഹിനിയായ് ഞാന്‍ നില്‍ക്കുന്നു
നിന്നെ മോഹിപ്പിച്ച പൂവല്ലേ
നീ ഞാന്‍ കണികണ്ട കണ്ണനല്ലേ 

വിഹ്വലമായൊരു സ്വപ്നത്തില്‍
മോഹനമായൊരു മോഹത്തില്‍
അലയുന്ന ഞാനൊരു സ്വപ്നാടക

നിന്റെ മനസ്സിന്റെ നൊമ്പരവും 
നിന്റെ മനസ്സിന്റെ  സ്നേഹിയും
നിന്നെ അറിയുന്ന കാമുകിയും
നിന്നെ  സ്നേഹിക്കുന്ന  പൌര്‍ണമി യും ഞാന്‍ 


 

7 അഭിപ്രായങ്ങൾ:

പൈമ പറഞ്ഞു...

പ്രണയം ..സ്നേഹം ..ആത്മാര്‍ത്ഥത ..നല്ല വരികള്‍ തന്നെ ചേച്ചി

ajith പറഞ്ഞു...

നിന്റെ മനസ്സിന്റെ നൊമ്പരവും
നിന്റെ മനസ്സിന്റെ സ്നേഹിയും
നിന്നെ അറിയുന്ന കാമുകിയും
നിന്നെ സ്നേഹിക്കുന്ന പൌര്‍ണമി യും ഞാന്‍


ചെലപ്പോള്‍ വെറുതെ തോന്നുന്നതായിരിക്കും.

0501699798 പറഞ്ഞു...

മോഹങ്ങള്‍ ഉറങ്ങാത്ത വീട്ടില്‍
ഒരു മോഹിനിയായ് ഞാന്‍ നില്‍ക്കുന്നു
നിന്നെ മോഹിപ്പിച്ച പൂവല്ലേ
നീ ഞാന്‍ കണികണ്ട കണ്ണനല്ലേ

അറേബ്യന്‍ എക്സ്പ്രസ്സ്‌ പറഞ്ഞു...

ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത നല്ല ആത്മാര്‍ഥമായ വരികള്‍...
എല്ലാവിധ ഭാവുകളും നേരുന്നു.

Rainy Dreamz ( Shejeer) പറഞ്ഞു...

നല്ല വരികൾ.... പ്രണയാർദ്രം....

ആശംസകള്

Manu പറഞ്ഞു...

നല്ല എഴുത്ത് ..വായിക്കാന്‍ സുഖം.......

സ്നേഹത്തോടെ മനു..

കഥപ്പച്ച പറഞ്ഞു...

ഗദ്യം മുറിചെഴുതി പദ്യമാക്കുന്ന ഇക്കാലത്ത് കാവ്യഗുണമുള്ള സുഖമുള്ള നല്ല വരികള്‍ .. നല്ല കവിത..ഓണാശംസകള്‍

താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി. കഥപ്പച്ച..( വലിയ കഥയൊന്നുമില്ല...! )..എങ്കിലും അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി .. എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് ) :))