ശാലിനി
ശാലിനിയാണവള്‍ ശാലീനയാണവള്‍
തായത്തണലില്‍ കഴിയുന്നിവള്‍
അച്ചനില്ലോര്‍മ്മയില്‍ ഒരുനാളും കണ്ടില്ല
ഒരുനോക്കുകാണന്‍ വന്നതില്ല ....
എങ്കിലും ശാലിനി സന്തുഷ്ടയാണ്
അമ്മമടിത്തട്ടില്‍ സുരക്ഷിതയും
അന്യന്റെ വീട്ടില്‍ അടിച്ചുതളിച്ചും
അന്നം മുടങ്ങാതെ നോക്കുന്നമ്മ ...
കൂലി പ്പണിയില്‍ അവശയാണെങ്കിലും
പുഞ്ചിരിമെലാപ്പണിഞ്ഞവള്‍ കാക്കുന്നു
പോന്നുംകുടത്തിനെ പൊന്നുപോലെ ...
തുശ്ചവരുമാനം ഒന്നിനും ഇല്ലല്ലോ
മോളെ പ്പഠിപ്പിക്കാന്‍ കേമിയാക്കാന്‍
ദൂരൊരു വീട്ടില്‍ സ്ഥിരമായി നിന്നാല്‍
രൊക്കം പണമവര്‍ തന്നിടുംപോല്‍
********
ശാലിനി തേങ്ങിക്കരഞ്ഞുപോയി
അമ്മപോയാല്‍ പിന്നെ ആരെനിക്ക്
വേണ്ടമ്മേ പോകേണ്ട പൊട്ടിക്കരഞ്ഞവള്‍
അമ്മയെ കെട്ടിപ്പിടിച്ചു നിന്നു
പോകാതിരുന്നാല്‍ എങ്ങിനെ എന്നമ്മ
ഗദ്ഗതമോടെ പറയുന്നുണ്ട്
ആരെയേല്‍പ്പിച്ചു പോകും എനോമനെ
എവിടെ നീ സുരക്ഷിതയായിനില്‍ക്കും
എന്തുചെയ്യേണം ഒന്നിനും ആകില്ല
ഒന്നുസഹായിക്കാന്‍ ആരുമില്ല
ഒന്നും ചെയ്യാന്‍ കഴിയാതെ ആ പാവം
ഉമ്മറപ്പടിയില്‍ തളര്‍ന്നിരുന്നു
തെങ്ങിക്കരുന്ന ശലിനിക്കുട്ടിയെ
കെട്ടിപ്പിടിച്ചു തളര്‍ന്നിരുന്നു
7 അഭിപ്രായങ്ങൾ:
എന്തുചെയ്യേണം ഒന്നിനും ആകില്ല
ഒന്നുസഹായിക്കാന്‍ ആരുമില്ല
ഒന്നും ചെയ്യാന്‍ കഴിയാതെ ആ പാവം
ഉമ്മറപ്പടിയില്‍ തളര്‍ന്നിരുന്നു
തെങ്ങിക്കരുന്ന ശലിനിക്കുട്ടിയെ
കെട്ടിപ്പിടിച്ചു തളര്‍ന്നിരുന്നു
നന്നായിരിക്കുന്നു
നന്നായിരിക്കുന്നു.
ആശംസകള്‍.
ഇതു മകള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഒരു അമ്മയുടെ മനസ്സ്...
ആശംസകള്‍...
എനിക്കീ കവിത ആസ്വദിക്കാനും കവിതയെഴുതാനും അറിയില്ല, പക്ഷെ നല്ലതാണ് എന്ന് മനസ്സിലായി. ആസ്വദിച്ചിട്ടല്ല, അതിലെ വാക്കുകളുടെ സൗന്ദര്യം കണ്ട് മനസ്സിലായതാണ്. ആശംസകൾ.
കവിത ഇഷ്ടമായി ,എന്നാല്‍ കുടെ കൂടെ ശാലിനി എന്ന് ഉപയോഗം അല്‍പ്പം ക്ലിഷയായി തോന്നി കേട്ടോ
ഭാവുകങ്ങൾ
നന്നായിട്ടുണ്ട്.
എന്നാലും ഇനിയുംമെച്ചപ്പെടുത്തണം
അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക.
എഴുത്ത് തുടരട്ടെ.
ആശംസകളോടെ..പുലരി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ