11/06/2012

എനിക്കറിയാം

   

എന്റെ ചുറ്റും കളം വരച്ചു ഒരു
ലക്ഷ്മണ രേഖ തീര്‍ത്തതറിഞ്ഞു
ടെമോക്ലീസിന്‍ വാളായി തലക്കുമീതെ
തൂങ്ങിക്കിടപ്പതും ഞാനറിഞ്ഞു .....

പട്ടിണി കിടക്കുന്ന നായക്കൊരു
എല്ലിന്‍ കഷണം കിട്ടിയപോലെ
കടിച്ചു മുറിക്കുന്നതെന്തിനാണ്
എന്നെനിക്കിന്നും അജ്ഞാതമല്ലോ

തുടുപ്പെടുത്തോളിച്ചാല്‍ കല്യാണം മുടങ്ങില്ല
കടലില്‍, കായം കലക്കീട്ടു  കാര്യമില്ല
അക്ഷരം എന്നില്‍ നശിക്കാത്തിടത്തോളം
ഇല്ല കഴിയില്ല എന്നെ തൊടാന്‍.

എന്റെ ചുടുചോര ഊറ്റിക്കുടിച്ചുകൊള്ളൂ 
പച്ചമാംസം കൊത്തിപ്പറിച്ചു കൊള്ളൂ
പക്ഷെ കഴിയില്ലോരിക്കലും എന്‍
ആത്മാഭിമാനമോ അസ്ഥിത്വമോ തൊടാന്‍.



  

4 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

വാലില്ലാത്ത ഇരുകാലി മൃഗങ്ങള്‍ക്കു നന്മയെന്ന വാക്കു അപരിചിതമാണു.ആട്ടി ഓടിച്ചാലും പോകത്ത നായ്കളെപ്പോലെ മുറുമുറുത്തു പിന്നാലെ നടക്കും...ഇവറ്റകളെ വിഷം കുത്തി കൊല്ലുക തന്നെ വേണം.
ആത്മാഭിമാനത്തെ തൊട്ടുകളിക്കുന്നവരോടു രോഷമായി പ്രതികരിക്കണം..........

Rainy Dreamz ( പറഞ്ഞു...

പട്ടിണി കിടക്കുന്ന നായക്കൊരു
എല്ലിന്‍ കഷണം കിട്ടിയപോലെ
കടിച്ചു മുറിക്കുന്നതെന്തിനാണ്
എന്നെനിക്കിന്നും അജ്ഞാതമല്ലോ

എനിക്കും.....! നന്നായിരിക്കുന്നു ആശംസാ

© Mubi പറഞ്ഞു...

"അക്ഷരം എന്നില്‍ നശിക്കാത്തിടത്തോളം
ഇല്ല കഴിയില്ല എന്നെ തൊടാന്‍..."

പ്രതിഷേധം നന്നായിട്ടുണ്ട്...

ajith പറഞ്ഞു...

ലക്ഷ്മണ്‍ രേഖാ...