കാലം ഒരു കവിതയായെങ്കില്‍
പൂക്കാലം അതിന്നലങ്കാരമായേനെ ,
ദുഃഖങ്ങള്‍ മഴയായ്പ്പെയ്യുമ്പോള്‍
കുളിര്‍തെന്നല്‍ ആശ്വാസമായേനെ .
മഴവീണമണ്ണില്‍ പതംവന്നമണ്ണില്‍
സ്നേഹത്തിന് വിത്തുവിതക്കുന്നു ഞാന്‍
വെള്ളംനനച്ചും വളംവിരിച്ചും
എന്നും കൊതിയോടെ കാക്കുന്നു
വിത്തുകള്‍ പൊട്ടിമുളക്കുന്നതും
ഈ മരു ഭൂമി വാടികയാകുന്നതും
ഞാന്‍ സ്വപ്നത്തിലെന്നെന്നും കാണുന്നു.
ബാല്യത്തിന് പൂക്കാലസ്മരണതന്‍ പരിമളം
ഇന്നലത്തെപ്പോലെ നെഞ്ചിലേറ്റുന്നു
വീണപൂവാണേലും ആ നല്ല ഓര്‍മ്മകള്‍
ഇല്ലമറക്കില്ലോരിക്കലും ഞാന്‍.........
ഇന്നുഞാനീനട്ട സ്നേഹത്തിന് വിത്തുകള്‍
കുഞ്ഞിളം ചെടികളായ് മാറുന്നതും
പൂവനമാകുന്നതും കാണുന്നു
പൂങ്കാവനത്തിലെ പൂക്കളും കായ്കളും
കിളികളെ മാടിവിളിക്കേണം
വണ്ടുകള്‍ തുമ്പികള്‍ ചിത്രശലഭങ്ങള്‍
ആ മലര്‍വാടിക്കലങ്കരമാകേണം
നന്മ നിറഞ്ഞൊരു ലോകത്തിനായ്
വേഴാമ്പലെപ്പോലെ ഞാനിരിപ്പൂ ........
4 അഭിപ്രായങ്ങൾ:
കൊള്ളാം നന്നായിരിക്കുന്നു
ഇന്നുഞാനീനട്ട സ്നേഹത്തിന് വിത്തുകള്‍
കുഞ്ഞിളം ചെടികളായ് മാറുന്നതും
പൂവനമാകുന്നതും കാണുന്നു
സ്നേഹത്തിന്റെ ചെടി നട്ടാല്‍ പ്രതിഫലം പൂവനം തന്നെ. നടാത്തതുകൊണ്ടാണ് മരുഭൂമികള്‍ ഉണ്ടാകുന്നത്
നല്ല കവിത
ആശംസകള്‍
സ്നേഹത്തിന്റെ വിത്തുകള്‍ നട്ടില്ലേ ആശാ.. പ്രതീക്ഷയോടെ കാത്തിരിക്കാം
ഇഷ്ടായിട്ടോ ഈ മോഹം
സ്വപ്നവും ബാല്യവും ഓര്‍മ്മകളും ഒക്കെയായി ഒതുക്ക ത്തോടെ എഴുതി .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ