ചാരുതയോലുന്നൊരു കൊച്ചു പാട്ടിന്റെ
ഈരടി ഒന്ന് ഞാന്‍ കേട്ടിരിക്കെ
പോയൊരു കാലത്തെ ഓര്‍മ്മപ്പെടുത്തി
ഒരു പനംതത്ത പറന്നു വന്നു .....
ചിനുചിനെ പെയ്യുന്ന ചാറ്റല്‍ മഴയത്ത്
നനയാതെ നനഞ്ഞു കളിച്ച കാലം
പരിഭവം ഇല്ലാതെ പരിഭവം നടിച്ചമ്മ
രാസ്നാദിപ്പൊടി തെക്കുന്നേരം ഞാന്‍
കുതറി ഓടി ചെന്ന് മുത്തശ്ശി നെഞ്ചില്‍
മുഖം മറയ്ക്കും- അപ്പോള്‍
കെട്ടിപ്പിടിച്ച് മാറോടണച്ചു
നെറുകയില്‍ മുത്തശ്ശി ഉമ്മനല്‍കും .
കാവില്‍ നേദിച്ച പലുംപഴവും പായസ്സച്ചോറും
സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെ
മുത്തശ്ശി മാമായ് പകുത്തു തരും
മടിയിലുരുത്തി കഥകള്‍ പറഞ്ഞ്
താരാട്ട് പാടി ഉറക്കും ആ സ്നേഹം
തെക്കേ തൊടിയിലെ അസ്ഥിത്തറയിലെ
ഒരു തിരി നാളമായ് എരിഞ്ഞു നിന്നു.
മുത്തശ്ശന് കയ്യില്‍ പിടിച്ചുതൂങ്ങി
ശീവേലി തൊഴുതു നടന്നതും- പിന്നെ
ആല്മരച്ചോട്ടില് കൂട്ടരോടൊത്തു
വെടിപറഞ്ഞിരുന്ന മുത്തശ്ശന്മടിയില്‍
അറിയാതെ കിടന്നങ്ങുറങ്ങുന്നതും
ആ നല്ല നാളിന്റെ പൊട്ടിച്ചിരികള്‍
കുപ്പിവളപോല്‍ കലമ്പിനിന്നു
ഓര്‍മ്മകള്‍ ചാലിച്ച തുഴയില്ലാത്തോണിയില്‍
ദിക്കറിയാതെ ഒഴുകുന്നു ഞാന്‍
ഈരടി ഒന്ന് ഞാന്‍ കേട്ടിരിക്കെ
പോയൊരു കാലത്തെ ഓര്‍മ്മപ്പെടുത്തി
ഒരു പനംതത്ത പറന്നു വന്നു .....
ചിനുചിനെ പെയ്യുന്ന ചാറ്റല്‍ മഴയത്ത്
നനയാതെ നനഞ്ഞു കളിച്ച കാലം
പരിഭവം ഇല്ലാതെ പരിഭവം നടിച്ചമ്മ
രാസ്നാദിപ്പൊടി തെക്കുന്നേരം ഞാന്‍
കുതറി ഓടി ചെന്ന് മുത്തശ്ശി നെഞ്ചില്‍
മുഖം മറയ്ക്കും- അപ്പോള്‍
കെട്ടിപ്പിടിച്ച് മാറോടണച്ചു
നെറുകയില്‍ മുത്തശ്ശി ഉമ്മനല്‍കും .
കാവില്‍ നേദിച്ച പലുംപഴവും പായസ്സച്ചോറും
സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെ
മുത്തശ്ശി മാമായ് പകുത്തു തരും
മടിയിലുരുത്തി കഥകള്‍ പറഞ്ഞ്
താരാട്ട് പാടി ഉറക്കും ആ സ്നേഹം
തെക്കേ തൊടിയിലെ അസ്ഥിത്തറയിലെ
ഒരു തിരി നാളമായ് എരിഞ്ഞു നിന്നു.
മുത്തശ്ശന് കയ്യില്‍ പിടിച്ചുതൂങ്ങി
ശീവേലി തൊഴുതു നടന്നതും- പിന്നെ
ആല്മരച്ചോട്ടില് കൂട്ടരോടൊത്തു
വെടിപറഞ്ഞിരുന്ന മുത്തശ്ശന്മടിയില്‍
അറിയാതെ കിടന്നങ്ങുറങ്ങുന്നതും
ആ നല്ല നാളിന്റെ പൊട്ടിച്ചിരികള്‍
കുപ്പിവളപോല്‍ കലമ്പിനിന്നു
ഓര്‍മ്മകള്‍ ചാലിച്ച തുഴയില്ലാത്തോണിയില്‍
ദിക്കറിയാതെ ഒഴുകുന്നു ഞാന്‍
4 അഭിപ്രായങ്ങൾ:
എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു ബാല്യം... ഓര്‍മ്മകളിലേക്ക് വീണ്ടും നടത്തിയതിനു നന്ദി... നല്ല വരികള്‍, സ്നേഹം തുളുമ്പി നില്കുന്നു
നല്ല വരികള്‍,
ഓര്‍മയില്‍ വീണ്ടും രാസ്നാദി പൊടിയുടെ മണം...
രാസ്നാദി പൊടിയുടെ ഓര്‍മകളുള്ള ബാല്യത്തിലേക്ക് ഞാനും തിരിച് നടക്കുന്നു.
ഒരു പനംതതയുടെ കൈ പിടിച്ച് ....
നന്നായി ആശേ ........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ