3/11/2013

പുഴ

             
പൂന്തേനരുവിപോലോഴുകുന്നു
തെളിനീര്‍ക്കുടവുമായൊഴുകുന്നു
ചുറ്റും വസന്തം കേളികളാടുന്നു
വസന്ത കോകിലം പഞ്ചമം പാടുന്നു .
വൃന്ദാവനത്തിലൂടൊഴുകുന്നു
ഒരു യമുനാനദിയായൊഴുകുന്നു .
പുതു പുതു മാരികള്‍ പെയ്തു പെയ്ത്
എന്നും പുതുമയോടൊഴുകുന്നു 

കളീയനവളെ തീണ്ടാതിരിക്കട്ടെ!
പ്രളയം വരാനിന്ദ്രന്‍ ശപിക്കാതിരിക്കട്ടെ!
സൂര്യ തേജസസ് അവളെക്കരിക്കാതിരിക്കട്ടെ!
ഒരുപാട് കനവുകള്‍ ഉള്ളിലൊതുക്കി
കൈവഴിയായി കടലില്‍ ലയിക്കട്ടെ !!!!

4 അഭിപ്രായങ്ങൾ:

niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

പുഴകള്‍ ഇപ്പോള്‍ ഇല്ലല്ലോ ആശേ ......., കുഴിച്ചും, കുടിച്ചും, മാലിന്യപ്പെടുത്തിയും നാം കൊന്നില്ലേ
"കൈവഴിയായി കടലില്‍ ലയിക്കട്ടെ "
ഇതൊക്കെ സ്വപ്നം അല്ലേ ........

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നല്ല ഒഴുക്കുള്ള വരികൾ

Mubi പറഞ്ഞു...

പൂന്തേനരുവിപോലോഴുകുന്ന പുഴയോക്കെ നമ്മുടെ സ്വപ്നം മാത്രമായി മാറുകയാണ് ആശ...

ajith പറഞ്ഞു...

ആഗ്രഹങ്ങള്‍ തീരാതിരിക്കട്ടെ