3/21/2013

ഇന്ന് കാവ്യദിനം
ഞാൻ എന്റെ കവിതയെ ഊട്ടി ഉറക്കാം
താരാട്ട് പാടി കൊഞ്ചിക്കാം
കുഞ്ഞിക്കൈയ്യിൽ പിടിച്ചു പിച്ചനടത്താം

ഓർമ്മകൾ നവൂറാക്കി
പ്രണയം തെളിനീരാക്കി
ബാല്യം നേർക്കാഴ്ച്ചയാക്കി
വളർത്താം

നീ  വളർന്നു കുഞ്ഞിപ്പെണ്ണാകുമ്പോൾ
നല്ല മുഹൂർത്തം നോക്കി
എന്റെ ഹൃദയം പകുത്തുനല്കി
ചേതനയുടെ വിരൽത്തുമ്പുകൊണ്ട്
ആത്മാവിനാൽ ഒരു കവിതയാക്കി
 സുമംഗിലിയാക്കട്ടെ !!!!

6 അഭിപ്രായങ്ങൾ:

niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

വരിക നിശബ്ദയായ്... വന്ന് വിളയാടുകെന്‍ നാവില്‍ കവിതയായ് നീ ....

Promodkumar krishnapuram പറഞ്ഞു...

ഈ കവിതദിനത്തില്‍ നല്ല ഒരു കവിത.ആശംസകള്‍

Mubi പറഞ്ഞു...

ആശംസകള്‍

കൊമ്പന്‍ പറഞ്ഞു...

ആശംസകള്‍ ഇനിയും വിരിയട്ടെ അക്ഷര പൂക്കള്‍ സൌരഭ്യം പരത്തി

Shahida Abdul Jaleel പറഞ്ഞു...

നല്ല കവിത

ajith പറഞ്ഞു...

കവിതാദിനമാണോ?