9/03/2013

ഇന്നറിയാതെ ഇന്നലെയില്‍



കാലചക്രം ഉരുളുന്നു
മാറാലകെട്ടിയ ഓര്‍മ്മകളുമായ് അയാള്‍ ......
ഗതകാല സ്മരണകള്‍ കത്തിനില്‍ക്കുംപോള്‍
ഇന്നുകള്‍ എങ്ങോ മറഞ്ഞിടുന്നു

മാമ്പഴം തേടുന്ന കുട്ടിക്കുറുമ്പനായ്
തുള്ളിക്കളിക്കുന്ന ബാല്യവിചാരങ്ങള്‍
പുള്ളുവപ്പാട്ടും പുലികളിയും
ഇപോഴും മുറ്റത്തു നില്‍ക്കുന്നപോല്‍

ഒരു മുടിപ്പൂവും പൂപ്പുഞ്ചിരിയും
മാടിവിളിക്കുന്ന കണ്ണുകളും
അകലുന്നു  ഓര്‍മ്മകള്‍ എങ്കിലും
കാണുന്നു ഇന്നും ആ കണ്ണിലെ നക്ഷത്രങ്ങള്‍

അച്ഛാ ഇതുഞാനല്ലേ അച്ഛന്റെ പുന്നാരമോനല്ലെഞാന്‍
എന്തെ എന്നെ മറന്നതെന്തേ എന്ന്  കരളലിവോടെ  കേഴുന്നു
ഒന്നും മനസ്സിലാകാതെ മിഴിക്കുന്ന കണ്ണുമായ്
അമ്പരന്നൊന്നയാള്‍ നോക്കുന്നു

നാട്ടുമാവില്‍നിന്നു മാങ്ങവീണല്ലോ
ഓപ്പോളേ ,ശങ്കരാ ഓടിവായോ
പന്തുകളിക്കാന്‍ ഞാനിന്നു കൂട്ടില്ല
പിന്നെപ്പരിഭവം കാട്ടുന്നു

ഞാനും വരുന്നുണ്ട് ആറ്റില്‍ കുളിക്കുവാന്‍ 
ശങ്കരാ .... മാധവാ പോകല്ലേ
ഇങ്ങനെ ഓരോന്ന് ചൊല്ലിപ്പുലമ്പി
കണ്ണും മിഴിച്ചു കിടക്കുന്നയാള്‍

മാറാല കെട്ടിയ ഓര്‍മ്മകള്‍ പേറി
ഓര്‍മ്മയില്ലാതെ കിടക്കുന്നായാള്‍


3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

ഇപോഴും കവികള്‍ക്ക് പ്രിയം ഓപ്പോളും ശങ്കരനും മാധവനും ഒക്കെ തന്നെ,,, കഷ്ട്ടം

Mukesh M പറഞ്ഞു...

അങ്ങനെ കണ്ണില്‍ നിന്നും മറഞ്ഞ എത്രയെത്ര കാഴ്ച്ചകള്‍ !!

ajith പറഞ്ഞു...

കാലചക്രം ഉരുളുകയും പലതും മറഞ്ഞുപോവുകയും പലതും പ്രത്യക്ഷപ്പെട്ട് വരികയും ചെയ്യുമല്ലോ.

കവിത നന്നായി