2/08/2014

ഞാനറിയാതെ



വരില്ലെന്നറിയാം  
എങ്കിലും കാത്തിരുന്നു
ഒരുപാട്  മധുമാസങ്ങള്‍ 
കടന്നുപോയിട്ടും 
പൂക്കാത്ത മാവുപോലെ 
നിന്‍റെ വരവ്  അറിയതെ പോയതാണോ ?

വെള്ളിനക്ഷത്രമായ്  
 ആകാശത്ത് 
പൂത്തു നിന്നത് 
നീ ആയിരുന്നോ

എന്നോ പെയ്തൊരു മഴ  
നിന്‍റെ വരവറിയിച്ചതായിരുന്നോ 
വന്നു പോയ 
കൊടും വേനല്‍  നിന്‍റെ 
സങ്കടം  എരിച്ചു തീര്‍ത്തതാണോ

പ്രഭാതത്തിലെ  തുഷാര ബിന്ദുക്കള്‍ 
നീ ആണ് എന്ന്  ചിലപ്പോള്‍ 
ഞാന്‍ ധരിച്ചു

എന്നെ തലോടി കടന്നുപോയ കാറ്റിന്‍റെ 
 സ്പര്‍ശം  നിന്റെതാകാന്‍ 
 ഞാന്‍ കൊതിച്ചു   

നിശബ്ദ നിമിഷങ്ങളില്‍ 
 മൌനമായി എന്നെ  പൊതിഞ്ഞത് 
നീ ആയിരുന്നോ

മഞ്ഞു പൊഴിക്കുന്ന രാവില്‍ 
ഒരു രാപ്പാടി  പാടിയിരുന്നു 
അത് നീ ആയിരുന്നോ

വന്നു എങ്കില്‍ ഒരിക്കലെങ്കിലും 
എന്നോട് പറയാമായിരുന്നു 
 ഇത് ഞാനാണ് എന്ന് 

വന്നിട്ടും  തിരിച്ചരിയാത്തതില്‍ 
പരിഭവമുണ്ട്  അല്ലെ 
കണ്ടിട്ടും കാണാതിരുന്നതില്‍ 
സങ്കടവും 

എങ്കിലും എനിക്കറിയാം 
നീ എന്നിലുണ്ടെന്ന്

4 അഭിപ്രായങ്ങൾ:

KHARAAKSHARANGAL പറഞ്ഞു...

തീർച്ചയായും നീ എന്നിലുണ്ട്.

കൊമ്പന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കൊമ്പന്‍ പറഞ്ഞു...

പ്രതീക്ഷകള്‍ അല്ലെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് ഇവിടെ പ്രതീക്ഷ മാത്രമല്ല നീ എന്നിലുണ്ട് എന്ന വിശ്വാസവും ഉണ്ട് ആശംസകള്‍

ajith പറഞ്ഞു...

നല്ല എഴുത്ത്
ആശംസകള്‍