മധുമാസം വന്നു മനസ്സു കുളിര്‍ത്തു
ചുറ്റിലും പൂക്കള്‍ നിറഞ്ഞു
തെങ്ങോല തുമ്പിലെ ഊഞ്ഞാലയില്‍...തത്തകള്‍ ആടിക്കളിതുടങ്ങി
എങ്ങോ ഇരുന്നൊരു പൂങ്കുയില്‍ പെണ്ണ്
ഈണത്തില്‍ പാട്ടൊന്നു മൂളുന്നുണ്ടേ
അതുകേട്ടു മറ്റൊരു ദിക്കില്‍നിന്നും
മറുപടി പാട്ടും തുടങ്ങിയല്ലോ
ഗന്ധര്‍വ ഗാനമൊന്നെന്നിലിന്നു
മധുമാരിയായി പൊഴിയുകയായ്
കാണാതെ കേള്‍ക്കാതെ അറിയാതെ
എല്ലാം അറിയുന്നു സ്നേഹിതാ ഞാന്‍
ഒരു ജീവരേണുപോല്‍ നിന്നരികില്‍
ഒരു ജീവരാഗമായ് താളമായി
നീ തന്ന സ്വപ്ന നീലാകാശ മേടയില്‍
ചിറകു വിടര്‍ത്തിപ്പറന്നിടട്ടെ
നമ്മുടെ മോഹക്കടലിന്റെ നീലയില്‍
നീന്തിത്തുടിച്ചു രസിച്ചിടട്ടെ
4 അഭിപ്രായങ്ങൾ:
നല്ല ഒരു ലളിതമായ കവിത ...നന്നായി ആശചേച്ചി
ജീവിതത്തിന്റെ രാഗവും താളവും തെറ്റിക്കാതെ ഈ നീലാകാശമേടയില് പാറിപറക്കു പൂങ്കിളിപെണ്ണെ...
മനസ്സിന്റെ നിഷ്കളങ്കത ഈ കവിതയില്‍ അറിയുന്നുണ്ട്....
ആശംസകള്‍
അറിയുമൊ ആവോ
ഭൂമിതന്‍ ഋതുക്കളാം
വസന്ത ഗ്രീഷ്മ
ശരദ് ശിശിരങ്ങളല്ലോ
ഒരു മനുഷ്യായുസ്സില്‍ വിരിയും
ബാല്യ കൗമാര്യ
യൗവന വര്ദ്ധ്യക്ക്യങ്ങള്
ഇനിയും വരട്ടെ കവിതകള്‍ വസന്തം വീണ്ടും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ