5/23/2012

മരണം

      
അയാള്‍ മരിച്ചു ഇന്നെലെ ഉറക്കത്തില്‍
ഉറക്കത്തില്‍ അയാള്‍ സ്വപ്നം കണ്ടിരിക്കുമോ
ഉറങ്ങും മുന്നേ നാട്ടില്‍  വിളിച്ചു ...
ഭാര്യക്കും  കുട്ടിക്കും  ചുംബനം  കൊടുത്തിരുന്നോ
അത് അന്ത്യചുംബനം എന്നവര്‍ അറിഞ്ഞിരുന്നോ

അയാള്‍ മരിച്ചു ഇന്നെലെ ഉറക്കത്തില്‍
മരിക്കുമ്പോള്‍ അയാള്‍ നാട് സ്വപനം കണ്ടിരുന്നോ
ഒന്ന് പിടയാന്‍ പോലും അയാള്‍ എന്തെ മറന്നുപോയി
എന്തൊക്കെയോ ചെയ്തു ജീവിക്കാന്‍
പട്ടിണികിടന്നു.... ജോലി ചെയ്തു പണമുണ്ടാക്കി
നാട്ടില്‍ പോയി സുഖിക്കാന്‍  മോഹിച്ചു ...

അയാള്‍ മരിച്ചു ഇന്നെലെ ഉറക്കത്തില്‍
ഉള്ളം മരവിച്ചു ദേഹം മരവിച്ചു ജോലി ചെയ്തു
നാട്ടില്‍ പോയി സുഖിക്കാന്‍
കുഞ്ഞിന്റെ കൊഞ്ചല്‍ സ്വപ്നത്തില്‍ കണ്ടു
ഭാര്യയുടെ  പുഞ്ചിരി മോഹമായി നിന്ന്
അമ്മതന്‍ സ്നേഹം കടലായി നിറച്ചു
അച്ഛന്റെ സ്വപ്നം സാക്ഷാത്കരിച്ചു
അയാള്‍ ഈ മര്ഭൂമിയില്‍ എരിഞ്ഞുതീര്‍ന്നു
നാളെ നാട്ടില്‍ പോയി സുഖിക്കാന്‍ വേണ്ടി

അയാള്‍ മരിച്ചു ഇന്നെലെ ഉറക്കത്തില്‍
ഒന്നുറക്കെ കരയാന്‍ പോലും അടുത്താരും ഇല്ലാതെ
ഇനി ഈ ജീവനില്ലാത്ത മേനി എത്രനാള്‍ അനാഥ മായ്
മരവിച്ചു ഐസില്‍ കിടക്കണം മോചനത്തിനായ്‌
ഇല്ല ഒന്നുറക്കെ കരയാന്‍ പോലും ആരും ഇല്ലടുത്തായ്
അയാള്‍ മരിച്ചു ഇന്നെലെ ഉറക്കത്തില്‍
ആരും അറിയാതെ ഒന്ന് ഞരങ്ങപോലും ചെയ്യാതെ


3 അഭിപ്രായങ്ങൾ:

ജീ . ആര്‍ . കവിയൂര്‍ പറഞ്ഞു...

വേദനകളെ കുരുക്കി കണ്ണു നീരിനു വഴി ഒരുക്കുന്ന വരികള്‍ ആശേ

shibu sg പറഞ്ഞു...

മനുഷ്യന്റെ ശരീരത്തിലെ ഇന്ദ്രീയങ്ങളില്‍ ശ്രേഷ്ടമായതാണു പ്രാണന്‍.ശരീരത്തില്‍ നിന്നും പ്രാണന്‍ പുറത്തു പോയാല്‍ ശരീരം ശവമാകുന്നു.ഉപയോഗമില്ലാത്തവയാ‍യ ഇതിനു പിന്നെ ഭുമിയില്‍ സ്ഥാനമാനങ്ങളില്ല.എന്നിട്ടും പ്രാണന്‍ വെടിയുന്നതിനു മുന്‍പു നാമെല്ലാം ജീവിക്കുന്നു ആശയമില്ലാത്ത ആഗ്രഹങ്ങളിലൂടെ.അവയൊക്കെ സാക്ഷാല്‍കരിക്കാനാവാതെ,നാം പോലുമറിയാതെ പ്രാണന്‍ നമ്മെ വിട്ടു പോകുന്നു.ഒന്നു ഞരങ്ങുക പോലും ചെയ്യാതെ...

kazhchakkaran പറഞ്ഞു...

മെഴുകുതിരി സ്വപ്‌നം കാണരുത്.. ഉരുകിത്തീരുക