6/07/2012

മോഹപ്പക്ഷി

.          
കരിഞ്ഞോരാമോഹങ്ങള്‍  ചികഞ്ഞെടുത്തവള്‍
സ്വന്തം  കാമനകള്‍  മെനഞ്ഞിരിക്കാം .....
നഷ്ട സ്വര്‍ഗത്തില്‍  ഊളിയിട്ടൊരു
 മോഹപ്പക്ഷിയെ  കണ്ടിരിക്കാം ....
രണ്ടിറ്റു  കണ്ണുനീര്‍  ഇറ്റിരിക്കാം
 പിന്നെ  എല്ലാം  വിധിയെന്ന്  പറഞ്ഞിരിക്കാം  ...

നിന്നെ അവളെന്നും നിനചിരിക്കാം
നീ എന്ന സ്വപ്നത്തില്‍  ലയിച്ചിരിക്കാം
വ്യാമോഹമായിരുന്നെങ്കിലും  നിന്നെ
അവള്‍ ഒരുപാടൊരുപാട് കൊതിച്ചിരുന്നു
അറിയുന്നു എങ്കിലും അറിയില്ല എന്നവള്‍
ഉറക്കെപ്പറയാന്‍ പഠിച്ചുവല്ലോ

കടലില്‍ തിരകള്‍ അല  തല്ലുന്നപോലെ
മഴ എന്നും കരള്‍ നൊന്തു തെങ്ങും പോലെ
ആരും കേള്‍ക്കാത്തെ കാറ്റ് കരഞ്ഞപോലെ
അവള്‍ എല്ലാം ഉള്ളില്‍ ഒതുക്കിവച്ചു
ആരും കാണാതെ കേള്‍ക്കാതെ തേങ്ങി നിന്നു
നെഞ്ചം പൊട്ടി ക്കരഞ്ഞിരുന്നു



1 അഭിപ്രായം:

K@nn(())raan*خلي ولي പറഞ്ഞു...

എന്താ ഇത്ര മനോഹരമായ കവിത വായിക്കാന്‍ ആരും വരാത്തത്?
കവിത പോസ്റ്റ്‌ ചെയ്‌താല്‍ അത് കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ശ്രമിച്ചൂടെ ചേച്ചീ?