6/13/2012

നാടോടി

                     
ഇന്നെലെത്തെ അടിയുടെ വേദന ഉണര്‍ത്തി  ഉറക്കത്തില്‍നിന്നും
മുഖം അമര്‍ത്തിത്തുടച്ചു
ഉണങ്ങിയകണ്ണീര്‍ ചാലുകള്‍ കൈയില്‍.....
കീറത്തുണി  ഒന്നൂടെ വലിച്ചുമൂടി
തേങ്ങല്‍ തൊണ്ടയില്‍ ഒതുക്കി ......

കാലന്‍ കൊഴികൂകി ഇനി എഴുന്നേല്‍ക്കണം
നാടുതെണ്ടാന്‍.....
ഞാനൊരു നാടോടി .
വീടില്ല .....നാടില്ല നാടോടിക്ക്
ബന്തോല്ല സ്വന്തോല്ല നാടോടിക്ക് .

കാലത്തെണീറ്റു ചപ്രത്തലമുടി വാരിക്കെട്ടി
 കീറത്തുണിചേല വാരിമടക്കിമുട്ടിനുമെലെ ചുരുക്കിക്കെട്ടി
കീറത്തുണി ഭാണ്ഡം തോളിലേറ്റി
കരിവാരിത്തേച്ചു ശരീരമാകെ
തെണ്ടാനിറങ്ങി ....... ഞാന്‍ നാടോടി

സ്വപ്നങ്ങളില്ല ...ഞാന്‍ നാടോടി
മോഹങ്ങളില്ല ....ഞാന്‍ നാടോടി
നഷ്ട സ്വപ്നങ്ങളും ശിഷ്ടമോഹങ്ങളും
ഭാണ്ടാത്തിലാക്കി ഞാന്‍ പോകുന്നു ...

ആര്‍ക്കും വേണ്ടാത്തതെല്ലാം ഞാന്‍
എന്റെ ഭാണ്ടത്തിലാക്കി നിറയ്ക്കുന്നു
ആട്ടിപ്പായിക്കലും മ്ലേച്ചച്ചിരികളും
മാത്രം എനിക്കെന്നും നേട്ടങ്ങളായ്

ആഭാസചിരിയോടടുക്കും ചിലര്‍
പമ്മിപ്പുറകെ  കൂടും ചിലര്‍
പൊട്ടിത്തെറിച്ചും പുലഭ്യം പറഞ്ഞും
ഞാനൊരു മേലാപ്പണിഞ്ഞുനിന്നു
രാത്രി ഇരുട്ടത്ത് പതുങ്ങി എത്തുന്ന
ഭീകരന്മാരെന്നെ ഭയപ്പെടുത്തി

കൂട്ടര്‍ ചിലര്‍ എന്നെ ഒറ്റിക്കൊടുക്കും
വഴങ്ങീലേല്‍ അടിയുടെ പൂരമായി
എങ്കിലും മേലാപ്പനിച്ച്ഞ്ഞു നിന്നു
അസഭ്യം പറഞ്ഞും പുലഭ്യം പറഞ്ഞും
റൌഡിയെപ്പോലെ നടിച്ചു നിന്നു

ഇന്നെലെ കിട്ടിയ ഭേദ്യത്തിന്‍ പാടുകള്‍
നീലിച്ചു വിങ്ങി വിറങ്ങലിച്ചു
ഇപ്പോള്‍ മരവിപ്പ് മാത്രം അറിയുന്നു ഞാന്‍
ആര്‍ക്കൊവേണ്ടിയലയുന്നു ഞാന്‍
ഞാനൊരു മേലാപ്പണിഞ്ഞു നിന്നും
റൌഡിയെപ്പോലെ നടിച്ചു നിന്നു



4 അഭിപ്രായങ്ങൾ:

പൈമ പറഞ്ഞു...

വഴിയോരങ്ങളില്‍ അലഞ്ഞു തിരിയുന്ന നാടോടികളെ കാണാറുണ്ട് .അവര്‍ റൌഡിയുടെ മുഖംമൂടി അനിഞ്ഞവര്‍ ആണ് ശരിയായ മുഖം വേദനയുടെതാണ് .അനാഥര്‍..സ്വപ്നങ്ങള്‍ ഇല്ലാത്തവര്‍ ...നല്ല പോസ്റ്റ്‌ അഷേച്ചി ...

Arun Gandhigram പറഞ്ഞു...

ഇപ്പോള്‍ മരവിപ്പ് മാത്രം അറിയുന്നു ഞാന്‍
ആര്‍ക്കൊവേണ്ടിയലയുന്നു ഞാന്‍
ഞാനൊരു മേലാപ്പണിഞ്ഞു നിന്നും
റൌഡിയെപ്പോലെ നടിച്ചു നിന്നു

Shaleer Ali പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Shaleer Ali പറഞ്ഞു...

കുല പ്രതാപത്തിന്‍റെ നക്ഷത്ര-
മേടകള്‍ക്കുമ്മറം നിരങ്ങിയീ
അരവയറുകള്‍ അലയുന്നതീ പാരിലെ
പട്ടിണിയില്ലാത്ത പറുദീസ തേടിയല്ല...

എരിയുന്ന ആമാശയത്തിനൊരു -
നേരമെങ്കിലും ഓരല്‍പ്പ ശമനം ....
ശവ പറമ്പോളമെത്തും വരെയ്ക്കെന്നുമീ
ഇരുള്‍ കോണില്‍ എല്ലാം
മറന്നൊന്നു ശയിക്കാനൊരിടം ...
ജനിച്ചു പോയതു ജീവിച്ചു തീര്‍ക്കാന്‍
അസ്വസ്ഥ ഭൂവില്‍ സ്വസ്ഥമാമൊരു വീഥി...

ഇത്രയും മതിയായിരുന്നു ............. എന്നിട്ടും ..?

നല്ല കവിത ചേച്ചീ.... ആശംസകള്‍