എന്‍ സ്വപ്നനീല വിഹായസ്സിലിന്നൊരു
വെള്ളരിപ്പ്രാവ് പറന്നിരുന്നു
ചുണ്ടില്‍ ഒളിവില കൊമ്പുമായി അവള്‍
എന്‍ ചാരെ ഇന്ന് പറന്നിരുന്നു
മോഹത്തിന്‍ പയിംപാല്‍ കുറുക്കി കൊടുത്തു
സ്നേഹക്കനിയും പകര്‍ന്നു നല്‍കി
കൊഞ്ചിക്കളിച്ചു കളിപറഞ്ഞു
കിന്നാരമൊത്തിരി ഓതി നിന്നു
തത്തിക്കളിച്ചും കളിപറഞ്ഞും ഞങ്ങള്‍
സന്തോഷസാഗരം തീര്‍ത്തുവച്ചു
എന്നാല്‍ സ്വപ്നമതെന്നു തിരിച്ചറിഞ്ഞു
ഞാന്‍ എന്നിലെക്കിപ്പോള്‍ തിരിച്ചുവന്നു
ചിറകറ്റ വെള്ളരിപ്രാവ് പോലെ
എന്‍ സ്വപ്നം ചിറകു കരിഞ്ഞു വീണു
എങ്കിലും മോഹം കരിഞ്ഞതില്ല
ഒളിവില കൊമ്പുമായ് പാറിവരും അവള്‍
സ്നേഹമിതെങ്ങും നിറച്ചു നല്‍കും
ഈ കെട്ട കാലത്തില്‍ നഷ്ടകാലത്ത്തില്‍
വെള്ളരിപ്രാവുകള്‍ പാറിടട്ടെ
എങ്ങും സ്നേഹം വിരിഞ്ഞിടട്ടെ
സ്വപ്നം സത്യമായ് തീര്‍ന്നിടട്ടെ
2 അഭിപ്രായങ്ങൾ:
എന്‍ സ്വപ്നം ചിറകു കരിഞ്ഞു വീണു
എങ്കിലും മോഹം കരിഞ്ഞതില്ല
ഈ കെട്ട കാലത്തില്‍ നഷ്ടകാലത്ത്തില്‍
വെള്ളരിപ്രാവുകള്‍ പാറിടട്ടെ
സ്വപ്നങ്ങള്‍ വര്‍ണ്ണങ്ങളാല്‍ മനോഹരമല്ലേ...ചില സ്വപ്നങ്ങള്‍ എന്നും മനസ്സില്‍ വിടര്‍ന്നു നില്‍ക്കും ഒരു വാടാത്ത പുഷ്പം പോലെ കരിഞ്ഞു പോകാതെ.അതിന്റെ നിറവും മണവും ആസ്വദിക്കാന്‍ ഈ കൊച്ചു കുട്ടിക്കു കഴിയട്ടെ എന്നു ആശംസിക്കുന്നു...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ