7/10/2012

പ്രവാസം

             
ഒരു  സുപ്രഭാതത്തില്‍ അമ്മയും അച്ഛനും
നെറുകയില്‍ തൊട്ടങ്ങനുഗ്രഹിച്ചു
പിന്നെ  ആലിംഗനം  ചെയ്തു  മെല്ലെപ്പറഞ്ഞു
ദീര്‍ഘ സുമംഗലീ ഭവ :

വീണ്ടും  ചേര്‍ത്ത് പിടിച്ചു  ഗദ്ഗദ മോടെപറഞ്ഞു
മോളെ ഇനി നീ ഭര്‍തൃഗൃഹത്തിന്‍ അലങ്കാരം
അത് നിന്റെ ഗേഹമെന്നോര്‍ക്കണം നീ  
അന്ന് ഞാന്‍ ആദ്യ പ്രവാസിയായി
ജന്മഗേഹം  ബന്ധു ഗേഹമായി ......

ജനിച്ചോരാ  നാടും വീടും പറമ്പും
പിച്ചനടന്ന വഴിയും ഊഞ്ഞാലയാടിയ പുളിമരവും
ഓടിക്കളിച്ച തൊടിയും നീരാടി നീന്തിയ പുഴയും
എന്നില്‍നിന്നോടി ഒളിച്ചപോലെ
എന്നിട്ടും ഞാനന്നലങ്കരിച്ചു
എന്റെ ഭര്‍തൃഗേഹത്തെ സ്വീകരിച്ചു

ഒരുനാള്‍ അദേഹം  എന്നോട് ചൊല്ലി നാം പോകുന്നു
വേറൊരു നാട്ടിലേക്ക്
 വീടും നാടും ഉപ്ക്ഷിച്ചു പോന്നു
എഴുകടലും കടന്നുപോന്നു
ഞാന്‍ വീണ്ടും പ്രവാസിയായ് ഇവിടെ എത്തി

നാട്ടിലെ പച്ചപ്പും മഴയും പുഴയും
ഓര്‍മയില്‍ മാത്രം ഒതുക്കിവച്ച്
അമ്മയും അച്ഛനും ചേട്ടനും പെങ്ങളും
ഓര്‍മ്മതന്‍ മുറ്റത്തു തത്തിനിന്നു
കാക്കക്കറുംബിയും കാക്കകുയിലും
വെള്ളരിപ്രാവും ഓര്‍മ്മയില്‍ പാറി കളിച്ചുനിന്നു

ആണ്ടേക്കൊരിക്കല്‍ ഓടിഎത്തുന്നു
എല്ലാരേം കണ്ടു എല്ലാം കണ്ടു കൊതി തീര്‍ക്കുന്നു
തുച്ചദിനംകൊണ്ട് ആര്‍ത്തി തീര്‍ത്ത്
വീണ്ടും പ്രവാസം തുടരുന്നു

 



5 അഭിപ്രായങ്ങൾ:

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

ആശംസകള്‍............... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... സംസ്ഥാന ചലച്ചിത്ര അവാര്‍ഡു........ വായിക്കണേ.........

Rainy Dreamz ( പറഞ്ഞു...

kollam enikkishtamayi

ajith പറഞ്ഞു...

ഓര്‍ത്താല്‍ ജീവിതം തന്നെയൊരു പ്രവാസമല്ലേ..?

എവിടെനിന്നോ വന്ന് എഴുപതോ എണ്‍പതോ വര്‍ഷം ഇവിടെ കഴിഞ്ഞിട്ട് വീണ്ടും തുടരുന്ന യാത്ര.

Unknown പറഞ്ഞു...

സംഗതി കമ്പ്ലീറ്റ് ജീവിതമുണ്ടല്ല്... നല്ല കവിത..

ഞാനുമൊരു തൽക്കാലിക പ്രവാസി

ചന്തു നായർ പറഞ്ഞു...

പ്രവാസത്തിന്റെ തുടിപ്പുകൾ