നാട്ടില്‍ വന്നിട്ട് ഒരാഴ്ച കഴിയുന്നു. ഏതാണ്ട് ബന്ധു വീടുകള്‍ ഒക്കെ പോയി. ഇനി മോളും എന്റെ ശ്രീക്കുട്ടിയും മാത്രമുള്ള ഒരു ലോകത്തേക്ക് കുറച്ചു ദിവസം. അതിനായി ഞാന്‍ ഇന്ത്യയുടെ തന്നെ തെക്ക് കന്യാകുമാരി തിരഞ്ഞെടുത്തു .എന്റെ ഈ തീരുമാനം അറിഞ്ഞു ഭാര്യക്കും മോള്‍ക്കും വളരെ സന്തോഷമായി അവര്‍ ഉത്സാഹത്തോടെ ഒരുക്കങ്ങള്‍ തുടങ്ങി.ഞാന്‍ സഹായിച്ചു. വെളുപ്പിന് പുറപ്പെട്ടു ഇടയ്ക്കു പത്മനാഭ സ്വാമിയെയും സുചീന്ദ്രവും ഒക്കെ കണ്ടു വൈകിട്ടോടെ കന്യാകുമാരിയില്‍ എത്തി അല്പം വൈകിയതിനാല്‍ ഇന്നത്തെ അസ്തമയം കാന കഴിയില്ല അതിനാല്‍ ഒരു റൂം എടുത്തു. സാധനങ്ങള്‍ എല്ലാം റൂമില്‍ വച്ച് ഞങ്ങള്‍ പുറത്തേക്കിറങ്ങി ബീച്ചിലും ക്ഷേത്രത്തിലും ഒക്കെ പോയി ചിപ്പിമാലകള്‍ കൊണ്ടുനടക്കുന്ന പെണ്‍കുട്ടികള്‍ ശ്രീക്കുട്ടിയും മോളും കിലുക്കാംപെട്ടി കണക്കെ തിരകള്‍ക്കൊപ്പം
പൊട്ടിച്ചിരിച്ചു കളിക്കുന്നു . ഞാന്‍ സൂര്യന്‍ മറഞ്ഞ ആകാശം നോക്കി മണലില്‍ ഇരുന്നു ... നക്ഷത്രങ്ങള്‍ അങ്ങിങ്ങായി എന്നെ നോക്കി കണ്ണിറുക്കി . ചന്ദ്രന്‍ മേഘങ്ങള്‍ ക്കിടയിലൂടെ മുഖം മാര്‍ച്ചും തെളിച്ചും കളിക്കുന്നു... പെട്ടെന്ന് ശ്രീക്കുട്ടി ഒരുകൈ വെള്ള കൊണ്ടുവന്നു എന്റെ മേത്തോഴിച്ചു പൊട്ടിച്ചിരിച്ചു എന്നിട്ട് എന്റെ കൈ പിടിച്ചു വലിച്ചു ... ഞാനും അങ്ങിനെ വെള്ളത്തിലേക്കിറങ്ങി തിരകള്‍ക്കൊപ്പം ഞങ്ങള്‍ ആര്‍ത്തുചിരിച്ചു. നേരം നന്നായി ഇരുട്ടി തുടങ്ങി ഞങ്ങള്‍ ഭക്ഷണം കഴിച്ചു റൂമിലേക്ക് തിരിച്ചു
മനസ്സ് തീര്‍ത്തും കൈവിട്ടുപോകുന്നു ... ശ്രീക്കുട്ടി വീണ്ടും എന്നോട് ചോദിച്ചു ''എന്തുപറ്റി ഒരു മൌനം എന്തെ സുഖമില്ലേ ...കുറച്ചു സമയമാന്യി ഞാന്‍ ശ്രദ്ധിക്കുന്നു ''ഏയി ഒന്നും ഇല്ല '' ഞാന്‍ പറഞ്ഞു അവള്‍ വിശ്വസിച്ച മട്ടില്ല. എനികിലും ഒന്നും മിണ്ടാതെ മോളെയും പിടിച്ചു പരയുടെ സിടിലെക്കുള്ള പടികള്‍ കയറി തുടങ്ങി . ഞാന്‍ പിന്നാലെയും. ഐടെ അമ്പലത്തില്‍ കയറിയപ്പോള്‍ കിട്ടിയ പ്രസാദം ശ്രീക്കുട്ടി എന്റെ നെറ്റിയില്‍ ഇട്ടു ഒപ്പം മൂന്നു പിച്ചിപ്പൂ എനിക്ക് നീട്ടി എന്നിട്ട് പറഞ്ഞു ''ദാ ഇത് പോക്കറ്റില്‍ വച്ചേക്കൂ രാമേട്ടാ''....... ഞാന്‍ ഒന്ന് ഞെട്ടി ''ങേ'' അറിയാതെ ഒരു ശബ്ദം എന്നില്‍നിന്നും ഉണ്ടായി ... മനസ്സു വശങ്ങള്‍ക്കു പിന്നിലേക്ക് ചിറകടിച്ചു ....
അന്ന് പൂനിലാവ് പെയ്യുന്ന ആ രാത്രിയില്‍ എന്റെ പാറൂട്ടി അടുത്തുനിന്ന പിച്ചിയില്‍ നിന്നും മൂന്നു പൂവിറുത്ത് എന്റെ പോകെറ്റില്‍ ഇട്ടിട്ടു പറഞ്ഞു ''രാമേട്ടാ ഇനി മുതല്‍ എന്നും ഞാന്‍ ചേട്ടന് മൂന്നു പൂക്കള്‍ തരും ഒന്ന് ഞാന്‍ , മറ്റേതു ചേട്ടന്‍, അടുത്തത് നമുക്കുണ്ടാകുന്ന കുഞ്ഞ്'' അന്ന് മുതല്‍ എല്ലാ ദിവസവും അവള്‍ എനിക്ക് പൂക്കള്‍ തന്നു. അന്ന് ഞാന്‍ ബോബ്ബെയ്ക്ക് ജോലിതേടി പോകുന്നത് വരെ. പിന്നെ ഇന്നാണ് ഞാന്‍ അവളെ കാണുന്നത് . ....... ശ്രീക്കുട്ടി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ഞാന്‍ ഒന്നുന്‍ കേട്ടില്ല വീണ്ടും അവള്‍ എന്റെ അസുഖത്തെ ക്കുറിച്ച് ചോദിച്ചു ....... പിന്നെ മോളുമായി കളികളിലേക്ക് തിരിഞ്ഞു പാവം വലിയ ഉത്സാഹത്തിലാണ്. കാത്തിരുന്നു കിട്ടിയ മരുഭൂവിലെ മഴയല്ലേ ... നനയട്ടെ എത്രദിവസം .... ഇപ്പോഴേ ബോസ്സ് വിളിതുടങ്ങി എന്നാ വരുന്നേ എന്ന് എന്തായാലും രണ്ടു മാസം എങ്കിലും എങ്ങിനെയും പിടിച്ചു നില്‍ക്കണം ....ഞാനും അവര്‍ക്കൊപ്പം കൂടി . നല്ല തണുത്ത കാറ്റ് തിരയില്‍ നനഞ്ഞു നില്‍ക്കുന്ന ശ്രീക്കുട്ടിയെ ഞാന്‍ ചേര്‍ത്ത് പിടിച്ചു .... എല്ലാം ഭൂതകാലം മുഴുവന്‍ എന്നില്‍ നിന്നും മാഞ്ഞുപോകണേ എന്ന് ഉദിച്ചു നില്‍ക്കുന്ന സൂര്യനെ നോക്കി ഉള്ളുരുകി പറഞ്ഞു. പക്ഷെ സൂര്യന്‍ തീരെ കേട്ടില്ല എന്റെ പ്രാര്‍ത്ഥന. വീണ്ടും കൂടുതല്‍ ശക്തിയോടെ പാര്‍വതി മനസ്സില്‍ എരിയാന്‍ തുടങ്ങി ....ഞങ്ങള്‍ ഐടെ നിന്നും തിരികെ ബീച്ചില്‍ എത്തി ... അവര്‍ രണ്ടുപേരും വീണ്ടും കടലിലേക്ക് ഓടി ....ചിപ്പികള്‍ പെറുക്കാന്‍ തുടങ്ങി .ഞാന്‍ കൈവിരല്‍ കൊണ്ട് മണ്ണില്‍ വെറുതെ വരച്ചു ...... എന്തെനിക്കുപോലും അറിയാതെ ഉടന്‍ ഓടി തളര്‍ന്നു സ്ര്രെക്കുട്ടി അടുത്തെത്തി എന്നോടൊപ്പം ഇരുന്നു എന്റെ വരക്ണ്ട് അത്ഭുതപ്പെട്ടു ''ഹായ് എത്രമനോഹരം ഇതാരാ .... സുന്ദരിയായിരിക്കുന്നല്ലോ '' ഒന്ന് ഞെട്ടിയ ഞാന്‍ നോക്കി അതെ ഞാന്‍ പാറൂനെ വരച്ചിരിക്കുന്നു അന്ന് ഒരിക്കല്‍ എന്റെ ബുക്കില്‍ കണ്ട ഒരു ചിത്രം പാര് കാണാന്‍ ഇടയായി ഞാന്‍ അന്നും ഒരുവിധം വരച്ചിരുന്നു പാറൂന് കോളെജിലേക്ക് റക്കോട് ഞാന വരച്ചിരുന്നത് . അന്ന് അവളുടെ നിര്‍ബന്തത്താല്‍ ഞാന്‍ അവളെ വരച്ചു കൊടുത്തു എന്തൊരു സന്തോഷമായിരുന്നു അവള്‍ക്കു. ഞാന്‍ വെറുതെ ചിരിച്ചു ശ്രീക്കുട്ടി എന്നെ ഒന്ന് നോക്കി വീണ്ടും മോളോടൊപ്പം പോയി. ഞാന്‍ ഓര്‍ത്തു അന്ന് പസം കിട്ട്യുടനെ അവള്‍ എന്നെ കെട്ടിപിടിച്ചു നെറുകയി ഒരു ചുംബനം തന്നു ആദ്യത്തെ ചുംബനം ...... ഞാനും കൊടുത്തു കവിളില്‍ ഒരെണ്ണം ... ചുവന്നു തുടുത്ത മുഖവുമായി പടവും എടുത്തു ഓടിപ്പോയി അവള്‍ ... ഞാന്‍ അറിയാതെ ചിരിച്ചു പോയി..... ഹോ എല്ലാം ഓര്‍മ്മകള്‍ ...
അവളെ നഷ്ടപെട്ടെന്നു ബോധ്യം വന്ന ആ നാളുകള്‍ അതെ ഞാന്‍ ലെഹരിയില്‍ എന്നെ മറക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ആ ദിനങ്ങള്‍ ... എത്രപ്രാവശ്യം ഞാന്‍ എന്നെ നശിപ്പിക്കാന്‍ ശ്രമിച്ചു.... പക്ഷെ മറക്കാന്‍ എനിക്ക് ഭയമായിരുന്നു ... നാട്ടിലേക്ക് വരാന്‍ തന്നെ മടി കാണിച്ചിരുന്ന ആ നാളുകള്‍. ഇനി ഒരു കല്യാണം എന്തായാലും ഇല്ലാന്ന് നിനച്ചിരുന്നു എന്നാല്‍ ഒരേ ഒരു മകനേ എന്നെ അങ്ങിനെ വിടാന്‍ മാതൃ പിതൃ വാത്സല്യങ്ങള്‍ അനുവദിച്ചില്ല..എന്തെല്ലാം സംഭവങ്ങള്‍ അതിനിടയില്‍. തിരയുടെ കൂടെ കളിക്കാന്‍ പോയ ശ്രീക്കുട്ടി പെട്ടെന്ന് മടങ്ങി വന്നു ... അവള്‍ക്കെന്തോ സംശയം തട്ടിയിരിക്കുന്നു . അവള്‍ എന്റെ സമീപം ഇരുന്നു എന്നിട്ട് ചോദിച്ചു ''എന്ത് പറ്റി രാമേട്ടാ... എന്താണെങ്കിലും എന്നോട് പറയു .... സുഖമില്ലേല്‍ നമുക്ക് തിരിച്ചു പോകാം... എന്താ ഇങ്ങനെ വിഷമിചിരിക്കുന്നത്?'' അവള്‍ എന്നോട് കൂടുതല്‍ ചേര്‍ന്നിരുന്നു ഞാന്‍ അവളുടെ കൈ പിടിച്ചു എന്റ കണ്ണുകള്‍ നിറഞ്ഞൊഴുകി . അമ്പരന്ന അവള്‍ എന്നതെന്ന് വീണ്ടും വീണ്ടും ചോദിച്ചു.
ഇന്നവളെ ഇവിടെ കണ്ടപ്പോള്‍ ഒരു നിമിഷം ഞാന്‍ ... ശ്രീക്കുട്ടി എന്റെ മാറിലേക്ക് ചഞ്ഞു എന്നിട്ട് കണ്ണുനീര്‍ വര്‍ത്ത് പറഞ്ഞു ''രാമേട്ടന്‍ വിഷമിക്കേണ്ട ഇനി എല്ലാറ്റിനും ഞാന്‍ ഉണ്ടല്ലോ . നമുക്കു അവള്‍ ഇവിടെ എവിടെ എങ്കിലും ഉണ്ടെങ്കില്‍ കണ്ടു പിടിക്കാം വിഷമിക്കേണ്ട''ഞാന്‍ പറഞ്ഞു ''വേണ്ട, അതെ എനിക്ക് നീയുണ്ട് എന്റെ ശ്രീക്കുട്ടി എനിക്കതുമതി ശ്രീക്കുട്ടിയും മോളും മാത്രം മതി '' ഞാന്‍ അവളുടെ കൈ പിടിച്ചു എഴുന്നേറ്റു ഞങ്ങള്‍ കടലിലെ തിരകളെ ലെക്ഷ്യമാക്കി ഓടി ... പൊട്ടിച്ചിരിച്ചു എന്റെ മോളും......
1 അഭിപ്രായം:
അവള്‍ എന്നെ കെട്ടിപിടിച്ചു നെറുകയി ഒരു ചുംബനം തന്നു ആദ്യത്തെ ചുംബനം ...... ഞാനും കൊടുത്തു കവിളില്‍ ഒരെണ്ണം ... ചുവന്നു തുടുത്ത മുഖവുമായി പടവും എടുത്തു ഓടിപ്പോയി അവള്‍ ... ഞാന്‍ അറിയാതെ ചിരിച്ചു പോയി.....
രണ്ടു മനസ്സുകളുടെ പ്രണയത്തില്‍ നിന്നും ചികഞ്ഞെടുത്ത കദന മലരുകള്‍ കന്യാകുമാരീ കടല്‍ തീരത്ത് മനോഹരമാക്കിയിരിക്കുന്നു...
ഇതിലെ നായകനോടു അസൂയ തോന്നുന്നു...
ആശംസകള്‍...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ