ഒരു നേരമെങ്കിലും രാധികയാകാത്ത
നാരിയുണ്ടോ കണ്ണാ മന്സുണ്ടോ
ഒരു നേരമെങ്കിലും നിന്നാമം ചൊല്ലാതെ
ഉണരാന്‍ കഴിയുമോ ഈ എനിക്ക് കണ്ണാ
ഉറങ്ങാന്‍ കഴിയുമോ ഇന്നെനിക്ക്
യമുനാ നദിയിലെ ഓളങ്ങള്‍ ചൊല്ലുന്നു
ആമ്പാടിക്കണ്ണന്റെ ബാലലീല
ശ്യാമാംബരത്തിലെ കാര്‍മേഘത്തുണ്ടിലും
ശ്യാമവര്‍ണ്ണാ നിന്നെക്കാണുന്നു ഞാന്‍
മീരയോ രാധയോ അല്ലെന്നിരിക്കിലും
കാര്‍മുകില്‍ വര്‍ണ്ണായെന്നെ ഇഷ്ടമാണോ
അറിയില്ല എങ്കിലും പാടട്ടെ ഞാന്‍ കണ്ണാ
യദുകുല കാംബോജി നിനെക്കുവേണ്ടി
ഗോകുല ശീലുകള്‍ നിനെക്കുവേണ്ടി
നിന്പാട്ടുകെട്ടു മയങ്ങുന്ന ഗോവ്
ലതപോലെ ചാരത്തു രാധികയും
കളകളം പാടുന്ന കാളിന്ദിയാറിനു
പട്ടുചേല ഞൊറിയുന്ന നീലക്കടമ്പ്
എന്ത് ചേല് കാണാന്‍ എന്തുചെല്
ഈ കാഴ്ച കാണാന്‍ എന്തുചെല്
മനതാരില്‍ നീയിന്നു കേളികളാടുന്നു
മാനത്ത് താരങ്ങള്‍ പുഞ്ചിരിക്കുന്നു
മനമൊരു കാളിന്ദിയാകുന്നു
മാനസ തോഴാ പോരുകനീ
മാനസ തീരത്തണയുകനീ
നാരിയുണ്ടോ കണ്ണാ മന്സുണ്ടോ
ഒരു നേരമെങ്കിലും നിന്നാമം ചൊല്ലാതെ
ഉണരാന്‍ കഴിയുമോ ഈ എനിക്ക് കണ്ണാ
ഉറങ്ങാന്‍ കഴിയുമോ ഇന്നെനിക്ക്
യമുനാ നദിയിലെ ഓളങ്ങള്‍ ചൊല്ലുന്നു
ആമ്പാടിക്കണ്ണന്റെ ബാലലീല
ശ്യാമാംബരത്തിലെ കാര്‍മേഘത്തുണ്ടിലും
ശ്യാമവര്‍ണ്ണാ നിന്നെക്കാണുന്നു ഞാന്‍
മീരയോ രാധയോ അല്ലെന്നിരിക്കിലും
കാര്‍മുകില്‍ വര്‍ണ്ണായെന്നെ ഇഷ്ടമാണോ
അറിയില്ല എങ്കിലും പാടട്ടെ ഞാന്‍ കണ്ണാ
യദുകുല കാംബോജി നിനെക്കുവേണ്ടി
ഗോകുല ശീലുകള്‍ നിനെക്കുവേണ്ടി
നിന്പാട്ടുകെട്ടു മയങ്ങുന്ന ഗോവ്
ലതപോലെ ചാരത്തു രാധികയും
കളകളം പാടുന്ന കാളിന്ദിയാറിനു
പട്ടുചേല ഞൊറിയുന്ന നീലക്കടമ്പ്
എന്ത് ചേല് കാണാന്‍ എന്തുചെല്
ഈ കാഴ്ച കാണാന്‍ എന്തുചെല്
മനതാരില്‍ നീയിന്നു കേളികളാടുന്നു
മാനത്ത് താരങ്ങള്‍ പുഞ്ചിരിക്കുന്നു
മനമൊരു കാളിന്ദിയാകുന്നു
മാനസ തോഴാ പോരുകനീ
മാനസ തീരത്തണയുകനീ
7 അഭിപ്രായങ്ങൾ:
മീരയോ രാധയോ അല്ലെന്നിരിക്കിലും
കാര്‍മുകില്‍ വര്‍ണ്ണായെന്നെ ഇഷ്ടമാണോ
അറിയില്ല എങ്കിലും പാടട്ടെ ഞാന്‍ കണ്ണാ
യദുകുല കാംബോജി നിനെക്കുവേണ്ടി
ഗോകുല ശീലുകള്‍ നിനെക്കുവേണ്ടി ...
മീരയോ രാധയോ
അല്ല നീ എങ്കിലും
നീയും
കണ്ണന്റെ ഗോപികയല്ലേ...
നീയെന്‍ വേണുവില്‍
നാദമായി...
നീയെന്‍ വേണിയില്‍
പീലിയായി...
നീയെന്‍ മാറിലെ
മാലയായി...
തുളസിക്കതിരേ
എന്നുമി കണ്ണന്റെയുള്ളം
നീയും....
കണ്ണനോടുള്ള ഒരു നല്ല പ്രണയ സങ്കല്പം.
ആശംസകള്‍...
പതിനാരായിരത്തിഒമ്പതാമതായാലും പ്രശ്നമല്ല കണ്ണനെ മാത്രം മതീന്ന് പറഞ്ഞാലെങ്ങനെയാ...വേറെ എത്ര ദൈവങ്ങളുണ്ടപ്പാ..
നല്ല ആലാപന സുഖമുള്ള വരികള്‍...wishes..
നല്ല ആലാപന സുഖമുള്ള വരികള്‍...wishes
ഓരോ വരിയും മനോഹരമായി
അഭിനന്ദനങ്ങള്‍
എനിക്ക് കണ്ണനെയും,രാധികയെയും വല്ലാത്ത ഇഷ്ടമാണു. അതിനു പങ്കു വെക്കാനാകത്ത ഒരു രഹസ്യവുമുണ്ട്...
എന്തായാലും അതുകൊണ്ട് കവിത ഇഷ്ടപ്പെട്ടു
കണ്ണനോട് ഭക്തി കൂടി പ്രേമം ആയി അല്ലെ... അല്ലെങ്കിലും ഈ കണ്ണന് ഇങ്ങനെ ആണ്.. ദൈവം ആണെങ്കിലും എല്ലാര്ക്കും ഒരു ഫ്രണ്ട് പോലെ മാത്രമെ തോന്നു... 'എന്റെ കണ്ണാ, ഇനോട് ഇത് വേണ്ടാരുന്നു' എന്ന് ഒക്കെ അല്ലെ നമ്മള് പറയു.... അതാണ് ഈ കണ്ണന് എഫ്ഫക്റ്റ്.. ആശംസകള്‍....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ