3/23/2013

പ്രണയചെമ്പകം

         

നിനക്കായെഴുതിയ കവിതയിലെന്റെ
ഹൃദയത്തിൻ അരുണിമ കണ്ടില്ലയോ
മരുഭൂമിയായോരെൻ മനതാരിലെവിടെയോ
നീ നട്ട ചെമ്പകം   മറന്നുപോയോ -തോഴാ
എന്നെയും  എന്നോ മറന്നുപോയോ

കണ്ണീർ തീർത്ഥത്തിൽ അതുവളർന്നു
വിരഹത്തിൻ വേദനയാൽ മലരണിഞ്ഞു
പ്രണയമണം വിതറി   കാത്തിരിപ്പൂ- ഞാൻ 
ചെമ്പകപ്പൂമെത്ത വിരിച്ചിരിപ്പൂ

പ്രണയമണിത്തൂവൽവീശി നീ വരുമ്പോൾ
നറുമണം കൊണ്ട്  പുതപ്പിക്കാം
അണയാ മോഹമണിമുത്തുകളാൽ  
നവരത്ന മാലയണിയിക്കാം

ചെമ്പകപ്പൂമെത്ത വിരിക്കട്ടെ ഞാൻ
മണി വിളക്കൊന്നു കൊളുത്തട്ടെ
നീ വരുമെന്നൊരു ഉൾവിളിയാലെ
നിലവിളക്കായ് ഞാൻ എരിഞ്ഞിരിക്കാം   




6 അഭിപ്രായങ്ങൾ:

© Mubi പറഞ്ഞു...

പ്രണയമണം... :)

ajith പറഞ്ഞു...

പ്രണയസുഗന്ധം

ജെപി @ ചെറ്റപൊര പറഞ്ഞു...

പ്രണയചെമ്പകത്തിന്‍
ചോട്ടില്‍

Unknown പറഞ്ഞു...

ഒരു ചെമ്പകമാണങ്കില്‍ പ്രണയിക്കാം മണമുള്ള പൂക്കളും അല്പം തണലും ആശ്വാസമാകും.

niDheEsH kRisHnaN @ ~അമൃതംഗമയ~ പറഞ്ഞു...

പ്രണയഗന്ധം .....

അജ്ഞാതന്‍ പറഞ്ഞു...

വന്നോ എന്നിട്ട് ?